Saturday, November 3, 2007

കാറ്റില്‍ ചലിക്കുന്ന ഇലകള്‍...............

ബ്ലോഗിന്റെ ലോകവുമായി പരിചയപ്പെട്ടത്‌ ഈ അടുത്തകാലത്താണ്‌. പത്രത്തിലും ആനുകാലികങ്ങളിലും ബ്ലോഗുകളെപ്പറ്റി വാര്‍ത്തകള്‍ വന്നുതുടങ്ങിയശേഷം.
വളരെ ശക്തമായൊരു മാദ്ധ്യമം.
ആരേയും ഭയക്കാതെ തുറന്നെഴുതാമെന്നതാണ്‌ ഏറ്റവും വലിയ മേന്മ.
നേരത്തെ ചിലതൊക്കെ കുത്തിക്കുറിച്ചിരുന്നു. രഹസ്യമായി സൂക്ഷിക്കാനേ ആയുള്ളു. സഹപാഠികളില്‍ പലരും പത്രപ്രവര്‍ത്തനത്തിലേക്ക്‌ തിരിഞ്ഞപ്പോള്‍ അവയൊക്കെ പ്രസിദ്ധീകരിക്കുന്നതിനേക്കുറിച്ച്‌ ആലോചിച്ചു. പക്ഷെ ആരും അത്‌ പിന്തുണച്ചില്ല. ഒരു സ്ത്രീ ഇങ്ങനെ തുറന്നെഴുതുന്നത്‌ ശരിയായ അര്‍ത്ഥത്തില്‍ എടുക്കുകയില്ലെന്നായിരുന്നു അവരുടെ അഭിപ്രായം.
അപ്പോള്‍ മാധവിക്കുട്ടിയോ?
ഒരു മാധവിക്കുട്ടിയും ഒരു അജിതയും ഒക്കെ ഉണ്ടായെങ്കില്‍ അത്‌ കാലത്തിന്റെ സൃഷ്ടിയായിരുന്നു. അവരൊക്കെ വളര്‍ന്നു വന്നതിനേക്കാള്‍ മോശപ്പെട്ട കാലാവസ്ഥയാണു ഇപ്പോള്‍. സ്നേഹിതര്‍ ഉപദേശിച്ചു. എന്റെ കുറിപ്പുകള്‍ ഒരിക്കലും വെളിച്ചം കാണില്ലെന്ന് കരുതിയിരിക്കുമ്പോഴാണു ബ്ലോഗിനേക്കുറിച്ച്‌ കേള്‍ക്കുന്നത്‌. നെറ്റിലൂടെ പരതിപ്പരതി നടന്നു. കൂടുതലും തമാശകള്‍ കൈകാര്യം ചെയ്യുന്നവ. ജീവിതം പൊള്ളുന്നതാകുമ്പോള്‍ ഇത്ര തമാശപറയാന്‍ കഴിയുമോ? എനിക്കറിയില്ല. ബ്ലോഗിന്റെ ലോകം തമാശയ്ക്കുള്ളത്‌ മാത്രമാണെന്ന് ഒരു ധാരണ മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു. ഇതില്‍ എനിക്കെവിടെയാണു സ്ഥാനം? അത്‌ ഇതിന്റെ വായനക്കാരാണ്‌ നിശ്ചയിക്കേണ്ടത്‌. ഒന്ന് രണ്ട്‌ പോസ്റ്റുകള്‍ ഉടനുണ്ടാകും. വായിക്കാന്‍ സന്മനസുകാണിക്കുക. അഭിപ്രായം പറയുക. പിന്നെ നിശ്ചയിക്കാം തുടരണമോ എന്ന കാര്യം. അതല്ലെ നല്ലത്‌?

5 comments:

Unknown said...

ബ്ലോഗിന്റെ ലോകം തമാശയ്ക്കുള്ളത്‌ മാത്രമാണെന്ന് ഒരു ധാരണ മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു
ചന്ദനമരത്തിന്റെ ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ധൈര്യമായിട്ടെഴുതുക.

anukkuttan said...

feminist alla ennu parayumbolum oru feminist chuvayulla lettarukal. sodhari kshamikkuka parangathu thettenkil

Unknown said...

ബ്ലോഗിലും തമാശ തന്നെയാണ് കൂടുതല്‍ .. ജീവിതം ഇങ്ങിനെ പൊള്ളുമ്പോള്‍ ഇത്രയധികം തമാശ പറയാന്‍ എങ്ങിനെ കഴിയുന്നു എന്നത് പ്രസക്തമായ ഒരു ചോദ്യം തന്നെയാണ് . ഒരു പക്ഷെ ആ പൊള്ളലില്‍ നിന്നുള്ള പലായനമാകാം . സത്യത്തെ അതേ രൂപത്തില്‍ അഭിമുഖീകരിക്കാന്‍ പൊതുവെ ആളുകള്‍ക്ക് വിമുഖതയാണ് . അത് കൊണ്ടാവാം മിമിക്രി ജനപ്രിയ കലാരൂപമാകുന്നത് ...

Unknown said...

chandini ezuthu..... athe kattil chalikkunna ela enthu kulirmayanu tharunne..athu pole eee ezuthum nannayittundu....

Dileep N Nair said...

You have good writting power. So continue... But try to undrestand that boys and girls are equal. Thats what I learned from Bangalore. Also the same from the company which I work for.