Monday, November 12, 2007

ആണിന്റെ പത്തി വിടരുമ്പോള്‍...................

"കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ദേശീയ ശരാശരിയേക്കാളും താഴെയാണു. ഉന്നത ബിരുദധാരികളില്‍ ഭൂരിപക്ഷവും വിവാഹം കഴിച്ച്‌ പരാന്നഭോജികളായി കഴിയുന്നു. സമൂഹത്തിന്റെ തഴെ തട്ടിലുള്ള സ്ത്രീകള്‍ മാത്രമാണു തൊഴിലെടുത്ത്‌ അന്തസ്സോടെ കഴിയുന്നവരില്‍ അധികവും.........."

എന്റെ കമന്റ്‌ ബോക്സില്‍ കണ്ട ഒരഭിപ്രായമാണിത്‌. ഒരു പുരുഷ സ്നേഹിതന്റെ........

കഷ്ടം!
മാന്യ സ്നേഹിതന്‌ സ്ത്രീകളേക്കുറിച്ചൊന്നും അറിയില്ല. പുരുഷപക്ഷപാതം പ്രകടമായ ഒരു കമന്റാണിത്‌. എത്ര ഒളിച്ചു വച്ചാലും അവസരം വരുമ്പോള്‍ ആണിന്റെ പത്തി വിടരും.
സര്‍ക്കാരുകളിലെ ഗുമസ്തന്മാര്‍ എഴുതിവക്കുന്ന കണക്കുകളില്‍ വിശ്വസിച്ചാണ്‌ താങ്കള്‍ ഈ കമന്റിട്ടതെങ്കില്‍ എന്ത്‌ പറയാന്‍?. സത്യസന്ധമായ കണക്കുകളാണോ ഗവണ്‍മന്റ്‌ പുറത്ത്‌ വിടുന്നത്‌? ഗവണ്മന്റിനു അതിന്റേതായ താല്‍പ്പര്യങ്ങള്‍ ഉണ്ട്‌.
താങ്കള്‍ സ്ത്രീകള്‍ ഉള്ള ഒരു കുടുംബത്തില്‍ ജീവിച്ചിട്ടുണ്ടോ? അവര്‍ ചെയ്യുന്ന പണികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അതൊന്നും എന്തേ തൊഴിലായി പരിഗണിക്കാത്തത്‌? അതൊക്കെ സ്ത്രീയുടെ കടമ എന്ന പതിവ്‌ പുരുഷ മനോഭാവം തന്നെ താങ്കളും സ്വീകരിച്ചു. അല്ലേ?
രാവിലെ എഴുന്നേറ്റ്‌ സ്റ്റൗ കത്തിച്ച്‌ തുടങ്ങുന്ന 'അവളുടെ' കര്‍മ്മകാണ്ഡം അവസാനിക്കുന്നത്‌ 'അവന്‌' പാവിരിച്ച്‌ കിടന്നു കൊടുക്കുന്നത്‌ വരെയാണു. അതിനിടയില്‍ പാചകം ചെയ്യണം, വീട്‌ നോക്കണം, കുട്ടികളെ ഒരുക്കണം, മുതിര്‍ന്നവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണം (മുതിര്‍ന്നവര്‍ ഒപ്പമുണ്ടെങ്കില്‍). പിന്നെ, ജോലിയുള്ളവള്‍ പണിസ്ഥലത്ത്‌ പോയി അത്‌ ചെയ്യണം. വൈകുന്നേരം വീണ്ടും കുടുംബത്തിലേക്ക്‌.....വീണ്ടും ആവര്‍ത്തിക്കുന്ന ജോലികള്‍. പിന്നെ സ്ത്രീ എങ്ങനെയാണ്‌ പരാന്നഭോജിയാകുന്നത്‌? നന്നായി വിയര്‍ത്തിട്ടു തന്നെയാണവള്‍ ഭക്ഷണം കഴിക്കുന്നത്‌.
കൃത്യമായി ഒരു തുക എണ്ണിവാങ്ങുന്ന, നിശ്ചിതസമയമുള്ള ഓഫീസ്‌ അല്ലെങ്കില്‍ കമ്പനി പണിമാത്രമേ തൊഴിലാകുന്നുള്ളു എന്ന താങ്കളുടെ വാദം പുരുഷന്റെ സഹജമായ മേല്‍ക്കോയ്മയുടെ ഭാഗം മാത്രമാണ്‌. അവന്‌ പഥ്യം അതാണു. ഫാക്റ്ററിജോലി അല്ലെങ്കില്‍ ഓഫീസ്‌ ജോലി. അത്‌ മാത്രമേ ജോലിയായി അവന്റെ സങ്കല്‍പത്തില്‍ വരുന്നുള്ളു. വെയിലുകൊള്ളേണ്ടി വരുന്ന കാര്‍ഷികവൃത്തിപോലും അവന്‌ ജോലിയല്ല. നാലു നേരവും മൃഷ്ടാന്നം കഴിക്കാനിരിക്കുമ്പോള്‍ ഈ പച്ചക്കറിയും, പരിപ്പും, അരിയുമൊക്കെ എവിടുന്ന് വരുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ? അതൊക്കെ വിളയിച്ചെടുക്കാന്‍ പാടുപെട്ട ആണിനേയും പെണ്ണിനേയും കുറിച്ചോര്‍ക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ സ്ത്രീയുടെ എന്നല്ല ആരുടേയും പരാന്നഭോജിത്വത്തെക്കുറിച്ച്‌ കമന്റെഴുതുകയില്ലായിരുന്നു.
യഥാര്‍ത്ഥ പരാന്നഭോജികള്‍ നിങ്ങളേപ്പോലുള്ളവരാണു. അലസമായ എട്ട്‌ മണിക്കൂര്‍ ജോലി, ആഴ്ച തോറുമുള്ള അവധികള്‍, മെഡിക്കല്‍ സഹായം, യാത്രപ്പടി, ആണ്ടുതോറുമുള്ള വരുമാന വര്‍ദ്ധന, കുട്ടികള്‍ക്ക്‌ പഠിക്കാനുള്ള പ്രത്യേക സൗകര്യം, വീട്ടുവാടക അലവന്‍സ്‌ ഒക്കെ കൈപ്പറ്റി ജീവിക്കാനാവശ്യമുള്ള ഒരു ഗ്രാം ഭക്ഷണം പോലുമുല്‍പ്പാദിപ്പിക്കാതെ വാചകകസര്‍ത്ത്‌ നടത്തുന്ന നിങ്ങളേപ്പോലുള്ളവരാണ്‌ പരാന്ന ഭോജികള്‍!
ഒരു കിലോ നെയ്മീന്‍ ചന്തയില്‍ ചെന്ന് വെട്ടി മേടിച്ചാല്‍ 5 രൂപാകൊടുക്കണം. ഒരു പാന്റ്‌ അലക്കി തേക്കുന്നതിനു ഡോബിക്ക്‌ 12 രൂപ. ചെയില്‍ഡ്‌ സിറ്റിങ്ങിനു ഭക്ഷണം കൂടാതെ 150 എങ്കിലും ആകും. കുട്ടിക്കൊരസുഖം വന്നാല്‍ കൂട്ടിരിക്കാന്‍ ഹോസ്പിറ്റലില്‍ എന്ത്‌ ചെലവ്‌ വരും? ഭക്ഷണം ഉണ്ടാക്കിത്തരാന്‍ ഒരു കുശിനിക്കാരനെ വച്ചാല്‍ എത്ര കൊടുക്കും? സാമാന്യം നല്ലൊരു 'ഉരുപ്പടി' പാവിരിച്ച്‌ കിടന്ന് തരണമെങ്കില്‍ 100 എങ്കിലും കൊടുക്കണ്ടെ? താങ്കളുടെ സാമ്പത്തിക ശാസ്ത്രം വച്ച്‌ സ്ത്രീയുടെ തൊഴിലൊന്ന് അളന്ന് നോക്കിയിട്ട്‌ വിലിയിട്ട്‌ പറയൂ, അവള്‍ പരാന്ന ഭോജിയാണോയെന്ന്!
ഇതൊന്നും ചെയ്യാതെ ഏതെങ്കിലും പെണ്ണ്‍ വീട്ടില്‍ വെറുതേയിരിക്കുന്നുണ്ടെങ്കില്‍ പൊന്നായും, പണമായും, വീടായും, കാറായും അവള്‍ തൊഴില്‍ ചെയ്താലുള്ളതിന്റെ ഇരട്ടികള്‍ നിങ്ങള്‍ വസൂലാക്കിയിട്ടുണ്ടാവും. അത്‌ അവളുടെ അഛനോ സഹോദരനോ വിയര്‍ത്തുണ്ടാക്കിയതായിരിക്കുകയും ചെയ്യും. അവര്‍ ഔദാര്യപൂര്‍വ്വം നല്‍കിയത്‌ അവളുടെ മൂലധനത്തില്‍ തന്നെ കൂട്ടണം.
പിന്നെ താഴെക്കിടയിലുള്ളവരെന്ന് നിങ്ങള്‍ മുദ്രകുത്തുന്നവരുടെ കാര്യം. അത്‌ ഇപ്പോഴൊരു ഫാഷനാണു. അവരെ ദളിതായിക്കണ്ട്‌ മുതലെടുക്കുകയാണു നിങ്ങളേപ്പോലുള്ളവര്‍. പണ്ട്‌ ജന്മിമാര്‍ അവരെ ശാരീരികമായായിരുന്നു പീഢിപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് നിങ്ങളേപ്പോലുള്ളവര്‍ സാംസ്കാരികമായി പീഢിപ്പിക്കുകയാണു. എന്നായാലും ദളിതന്‍ ദളിതനായിത്തന്നെ നില്‍ക്കണം. അന്ന് വയലില്‍ ജോലിചെയ്യാനായിരുന്നെങ്കില്‍ ഇന്ന് പ്രസംഗത്തിനും എഴുത്തിനും വേണ്ടി. അവര്‍ ദളിതനില്‍ നിന്ന് ഉയര്‍ന്ന് പോയാല്‍ നിങ്ങളേപ്പോലുള്ളവര്‍ എന്ത്‌ ചെയ്യും?

15 comments:

ചന്ദനമരം said...

ബിരുദധാരികളില്‍ ഭൂരിപക്ഷവും വിവാഹം കഴിച്ച്‌ പരാന്നഭോജികളായി കഴിയുന്നു

Unknown said...

പോസ്റ്റിലെ ആശയം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ഒരാള്‍ കേരളത്തിലുണ്ടായിരുന്നു. രാമദാസ്‌ വൈദ്യന്‍. അദ്ദേഹം ഭാര്യയ്ക്ക്‌ പെന്‍ഷന്‍ വരെ കൊടുത്തു. നല്ല പോസ്റ്റ്‌.

asdfasdf asfdasdf said...

എനിക്ക് ഇത് വായിച്ച് വളരെ വിഷമമായി. സ്ത്രീകള്‍ ഇങ്ങനെയും ഉണ്ടല്ലേ. സ്ത്രീ-പുരുഷ സമത്വം വിളയാടുന്ന ഉഗാണ്ടയാണെന്റെ സ്വപ്നം.!!

അശോക് കർത്താ said...

മോഹന്‍ലാലിന്റെ ഒരു ഡയലോഗ് കടമെടുത്ത് പറഞ്ഞാല്‍‌‌‌‌‌-“എന്താ പറയ്ക!ഈ കുട്ടി........”

ത്രിശങ്കു / Thrisanku said...

ചന്ദനമരത്തിന്റെ ‘ഉരുപ്പടി‘ പ്രയോഗം അല്പം കടന്നു പോയില്ലേ?.

എന്താണ് ഉദ്ദേശിക്കുന്നത്? ചെയ്യുന്ന ‘സര്‍വീസി’നൊന്നും പ്രതിഫലം ലഭിക്കുന്നില്ലാ എന്നാണോ?

അതോ ഹോം മേക്കിങ്ങ് ഒരു ഉദ്ധ്യോഗമായി അം‌ഗീകരിച്ചു കിട്ടണമെന്നാണോ?

അതുമല്ലെങ്കില്‍ ബിരുദധാരിണികള്‍ ഭര്‍ത്താവിന്റെ വരുമാനത്തെ മാത്രമാശ്രയിച്ചു കഴിഞ്ഞാല്‍ മതിയെന്നാണോ?

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

രാവിലെ എഴുന്നേറ്റ്‌ സ്റ്റൗ കത്തിച്ച്‌ തുടങ്ങുന്ന 'അവളുടെ' കര്‍മ്മകാണ്ഡം അവസാനിക്കുന്നത്‌ 'അവന്‌' പാവിരിച്ച്‌ കിടന്നു കൊടുക്കുന്നത്‌ വരെയാണു. അതിനിടയില്‍ പാചകം ചെയ്യണം, വീട്‌ നോക്കണം, കുട്ടികളെ ഒരുക്കണം, മുതിര്‍ന്നവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണം (മുതിര്‍ന്നവര്‍ ഒപ്പമുണ്ടെങ്കില്‍). പിന്നെ, ജോലിയുള്ളവള്‍ പണിസ്ഥലത്ത്‌ പോയി അത്‌ ചെയ്യണം. വൈകുന്നേരം വീണ്ടും കുടുംബത്തിലേക്ക്‌.....വീണ്ടും ആവര്‍ത്തിക്കുന്ന ജോലികള്‍. പിന്നെ സ്ത്രീ എങ്ങനെയാണ്‌ പരാന്നഭോജിയാകുന്നത്‌?

പരാന്നഭോജി എന്ന ആ പ്രയോഗം കുറച്ചു കടുപ്പം തന്നെ . പക്ഷേ...
ഇത്രക്കു കടത്തിപറയണോ?


ഒരുകാലത്ത്‌ ഫെമിനിസം തെറ്റായി ഉള്‍ക്കൊണ്ട ഒരുപാടു വനിതാവിമോചനക്കാര്‍ ചവച്ചു തുപ്പിയത്‌ വിളമ്പുകയാണോ. കൊള്ളരുതാത്തവരായ മേല്‍ക്കോയ്മാ മനോഭാവമുള്ള പുരുഷന്‍മാര്‍ തീരെ ഇല്ലെന്നല്ല. പക്ഷേ കുടുംബത്തില്‍ സ്ത്രീകളും ജോലിചെയ്യുന്ന ഇന്നത്തെക്കാലത്ത്‌ തീരെ സഹകരണമില്ലാതെ മാറിയിരിക്കുന്ന പുരുഷന്മാര്‍ കുറവാണെന്നതാണ്‌ സത്യം.

ഒരു കിലോ നെയ്മീന്‍ ചന്തയില്‍ ചെന്ന് വെട്ടി മേടിച്ചാല്‍ 5 രൂപാകൊടുക്കണം. ഒരു പാന്റ്‌ അലക്കി തേക്കുന്നതിനു ഡോബിക്ക്‌ 12 രൂപ. ചെയില്‍ഡ്‌ സിറ്റിങ്ങിനു ഭക്ഷണം കൂടാതെ 150 എങ്കിലും ആകും. കുട്ടിക്കൊരസുഖം വന്നാല്‍ കൂട്ടിരിക്കാന്‍ ഹോസ്പിറ്റലില്‍ എന്ത്‌ ചെലവ്‌ വരും? ഭക്ഷണം ഉണ്ടാക്കിത്തരാന്‍ ഒരു കുശിനിക്കാരനെ വച്ചാല്‍ എത്ര കൊടുക്കും? സാമാന്യം നല്ലൊരു 'ഉരുപ്പടി' പാവിരിച്ച്‌ കിടന്ന് തരണമെങ്കില്‍ 100 എങ്കിലും കൊടുക്കണ്ടെ?

ആരാന്റെ കുഞ്ഞിനെ നോക്കന്‍ 150 രൂപ വാങ്ങുന്ന chilD sitteR ആണൊ(നൊന്തു :) ) പ്രസവിച്ച അമ്മ?
അതുപോലെ മീന്‍വെട്ടലും തുണികഴുകലും ഒക്കെ താന്‍കൂടി ഉള്‍പ്പെടുന്ന ഒരു കുടുംബത്തിനു വേണ്ടിയല്ലേ? ആ 'ഉരുപ്പടി' പ്രയോഗവും കുറച്ചു കടന്ന കൈയ്യായിപ്പോയി.

Unknown said...

പ്രിയ സുഹൃത്തെ...
കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ദേശീയ ശരാശരിയേക്കാളും താഴെയാണു. ഉന്നത ബിരുദധാരികളില്‍ ഭൂരിപക്ഷവും വിവാഹം കഴിച്ച്‌ പരാന്നഭോജികളായി കഴിയുന്നു. സമൂഹത്തിന്റെ തഴെ തട്ടിലുള്ള സ്ത്രീകള്‍ മാത്രമാണു തൊഴിലെടുത്ത്‌ അന്തസ്സോടെ കഴിയുന്നവരില്‍ അധികവും.........."

ഈ കമന്‍റ് എഴുതിയ ആള്‍ താങ്ങള്‍ വിമര്‍ശിച്ച കാര്യമാണോ ഉദ്ദേശിച്ചിട്ടുണ്ടാവുക? ഉന്നത ബിരുദധാരി കള്‍ തങ്ങളുടെ കഴിവുകള്‍ വേണ്ടാവിധം സമൂഹത്തിനു പ്രയോജന പെടുത്തുന്നില്ലാ എന്നാവില്ലേ?(ഇതിനും പുരുഷന്‍ കാരണക്കാരനായേക്കാം)

കേരളീയം said...

ഉം,,, അടിപൊളി എഴുത്ത്..

ചന്ദനമരം ബസ്റ്റാന്റിലെ 100 രൂപാ റേറ്റ് മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്ന് തോന്നുന്നു... ഇപ്പോള്‍ ആയിരങ്ങള്‍ ആണ്‍ ഒരു സാധാരണ ഉരുപ്പടിയുടെ റേറ്റ്. “നല്ല ഉരുപ്പടി” ഭാര്യ ഉള്ളവര്‍ പെട്ടു പോയത് തന്നെ.

ഇത് വായിച്ചപ്പോഴാണ് എന്റെ ഭാര്യയുടെ വില മനസ്സിലായത്.. അവള്‍ ഒരു മാസം കുറഞ്ഞത് 18-20 ദിവസം എങ്കിലും മെത്ത വിരിച്ച് കിടന്ന് തരാറുണ്ട്.. അപ്പോള്‍ അവള്‍ക്ക് ശമ്പളം ആവശ്യപ്പെട്ടാല്‍ ഞാന്‍ എന്തു ചെയ്യും?.

പറഞ്ഞു വന്നത് , ഇത്തരം ബാലിശമായ ചിന്തകള്‍ ഇവിടെ ഇങ്ങനെ എഴുതാനുള്ള സമയത്ത് സ്വന്തം ഭാര്യയ്ക്ക് എന്തെങ്കിലും വാങ്ങി കൊടുക്കാ‍ന്‍ നോക്കൂ. അവളുടെ വില കൂ‍ടി ഒന്നു മനസ്സിലാക്കിയാല്‍ നന്ന്. ഭാര്യയുടെ വിലയിടേണ്ടത് ഇങ്ങനെ രൂപാ പ്രകാരം അല്ല “മോനേ”.....

സാജന്‍| SAJAN said...

നല്ല ചിന്തകളായിരുന്നു, പക്ഷേ ഇത്രയും രോഷം വേണ്ടായിരുന്നെന്ന് തോന്നുന്നു, അതുകൊണ്ട് തന്നെ താങ്കളുടെ ചിന്തകള്‍ വ്യര്‍ത്ഥമായി പോയി:(

Sethunath UN said...

സുഹൃത്തേ,
കമന്റിന് മറുകമന്റ് പോരായിരുന്നോ? ങ്ഹാ! ഇപ്പോ‌ള്‍ വിവാദത്തിന് ബെസ്റ്റ് ഇതാണ്. :)
പിന്നേ.. ദേ ഇവിടെയും ഒരു പുരുഷന്റെ എഴുത്തിന്റെ മ‌ണം :) ഒന്നു സൂക്ഷിച്ചു നോക്ക്യേ.
അടച്ചാക്ഷേപിയ്ക്കല്ലേ. :)
ഒരു തൊഴിലും ഹീനവും നീചവും അല്ല സുഹൃത്തേ. എല്ലാ തൊഴിലിനും അതിന്റേതായ കഷ്ടപ്പാടും മൂല്യവുമുണ്ട്. സുഹൃത്തിന്റെ എഴുത്തിന് അ‌ര്‍ത്ഥ‌പൂര്‍ണ്ണ‌മായ ഒരു ലക്ഷ്യ്‌വുമില്ലാതായിപ്പോകുന്നു. :(.
ന‌ന്നാക്കാം. സത്യസന്ധ‌മായി എഴുതിയാല്‍. വികാരം വിചാര‌ത്തെ കീഴ്പ്പെടുത്തിയാല്‍....

ഡി .പ്രദീപ് കുമാർ said...

ഇതിനാണ് എഴുതാപ്പുറം വായന എന്നുപറയുന്നതു.ബിരുദവും ബിരുദാനന്തരബിരുദവും നേടിയിട്ടും അതു പ്രയോജനപ്പെടുത്താതെ,വിവാഹിതരായി സ്വന്തം കുടൂംബസ്വത്തിനേയോ,ഭര്‍ത്താവിന്റെ വരുമാനത്തേയോ മാത്രം അശ്രയിച്ചു,ജീവിക്കുന്നവരുടെ എണ്ണം കേരളത്തിലെ ഇടത്തരക്കാര്‍ക്കിടയിലും അവര്ക്കു മുകളിലുള്ളവരിലും വന്തോതില് കൂടിവരികയാണു.
കുടുംബത്തില് കാശുണ്ടെങ്കില് എന്തിനു ജോലിക്കുപോകണം എന്നാണു ന്യായം.അതുകൊണ്ടാണു ജോലിയെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില് കേരളം ദേശീയ ശരാശരിക്കും താഴെയായത് .സാക്ഷരതയും വിദ്യാഭ്യാസ സൌര്യങ്ങളും വര്ദ്ധിക്കുംബോള് പുറത്ത് തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുമെന്നാണു സാമൂഹിക-സാമ്പത്തിക വിദഗ്ദ്ധര് സിദ്ധാന്തിക്കുന്നത്.പക്ഷേ, കേരളത്തില് മാത്രം ഇതിനു വിരുദ്ധമായതു സംഭവിക്കുന്നതു എന്തുകൊണ്ടാണു?
ഇത്രയും വിശദീകരിക്കേണ്ടിവന്നതു താങ്കളുടെ ഈ എഴുതാപ്പുറം വയനകാരണമാണു.
അതു അങ്ങനെയാണെങ്കിലും നന്നേ രസ്സിച്ചു,കേട്ടോ.
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി എന്റെമേല് ആരോപിക്കപ്പെട്ട കുറ്റങ്ങളിലൊന്നു ഞാന് ഒരു സ്ത്രീ പക്ഷവാദിയാണു എന്നതാകുന്നു.ഇപ്പോഴാണു ഒരു മൂരാച്ചി മെയില് ഷോവനിസ്റ്റാണെന്നു മനസ്സിലായത്.
പ്രക്ഷേപണ-പത്രപ്രവത്തന-ബ്ലോഗിങ്ങുകള്‍ക്കിടയിലുംദിവസവും പാത്രംകഴുകുകയും,പാചകം ചെയ്യുകയും,ചൂലെടുത്തു തൂക്കുകയുമൊക്കെ ചെയ്യുന്ന ഒരുവനാണു.അതിന്റേയും ,പിന്നെ “മറ്റേതി“ന്റെയും കാശ് ഇതുവരെ കണക്കുകൂട്ടി ഭാര്യയുടെ കൈയ്യില് നിന്നും വാങ്ങിയിട്ടില്ല.

Dileep N Nair said...

Dear friend,

Please avoid writing such word like "Urupidi" and all in public posts. When you use such kind of 3rd rate words, it spoils your image. If you really want to become a known writer, Please be careful in writing. You have that power to write. Thats nice which I saw in your old posts.

Second thing is that A woman is not a flush part to give lovemaking to a man. She has her own responsibilities. A man has his own commitments. When these two comes in same track, a happy life begins there.

When considering to work, I am not saying women is not doing work and they are parasites. As I mentioned above, they have their own commitments. That is also job only what I feel. Again I am telling you that "hire others mind and think. Then you will see the actual world".

And finally don't count a woman's value with a call girl. Thats not at all good.

Thanks,
Dileep

Unknown said...

നല്ല ഭാഷ , നല്ല അവതരണശൈലി , നല്ല ആശയങ്ങള്‍ .. പക്ഷെ അല്പം മിതത്വം പാലിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു ...

ഭൂമിപുത്രി said...

‘പരാന്നഭോജി’ എന്ന വാക്കു ചന്ദനമരത്തെ രോഷംകൊള്ളിച്ചതു നന്നായി മനസ്സിലാക്കുന്നു.
കുറെനാള്‍മുന്‍പ് എവിടെയോവായിച്ച ഒരു UN റിപ്പോറ്ട്ട് ഓര്‍മ്മവരുന്നു-ഭൂമിയിലെ മനുഷ്യാദ്ധ്വാനത്തില്‍ മൂന്നില് രണ്ടു ഭാഗവും സ്ത്രിയുടേതാണു.പക്ഷെ അതൊന്നും ‘കണകി’ല്‍ പ്പെടില്ല.കാരണം അതിന്റെ മൂല്ല്യം പണത്തിന്റെ ഭാഷയില്‍ എഴുതപ്പെട്ടിട്ടില്ല എന്നതു തന്നെ.
താ‍ന്‍ കുടുമ്പത്തിനോ സമൂഹത്തിനോ വേണ്ടി
ചെയ്യുന്ന സേവനം തിരിച്ചറിയാത്തവരാണു വലീയ ഒരു വിഭാഗം വീട്ടമ്മമാറ്.‘എന്തു ചെയ്യുന്നു?’എന്ന ചോദ്യത്തിനു ‘വെറുതെയിരിക്കുന്നു’എന്നു ഒരു നിമിഷം പോലും ആലോചിക്കാതെ അവര്‍ പറഞ്ഞു കളയും

Unknown said...

ശ്രമിച്ചാല്‍ കുറച്ചുകൂടെയൊക്കെ പക്വതയാര്‍ജ്ജിക്കാം എന്നല്ലാതെ എന്തു പറയാന്‍..!! പ്രസ്തുത കമന്റില്‍ ‘പരാന്നഭോജികള്‍‘ എന്ന പ്രയോഗം ആണു താങ്കളെ വികാരം കൊള്ളീച്ചതെന്നു തോന്നുന്നു! പക്ഷെ ആ സുഹൃത്ത് പറഞ്ഞിരിക്കുന്നത് ഉന്നത ബിരുദധാരികളായ സ്ത്രീകളെപ്പറ്റിയാണ്..യതാര്‍ത്ഥത്തില്‍ കുടുംബം എന്ന സങ്കല്‍പ്പം മാറ്റിവച്ചുകൊണ്ട് ചിന്തിച്ചാല്‍ ഇത്തരക്കാര്‍ നാഷണല്‍ വെയിസ്റ്റ് തന്നെയല്ലേ..പാവപ്പെട്ടവരുടെയും അത്താഴപ്പട്ടിണിക്കരുടേയും നികുതിപ്പണം കൊണ്ടല്ലേ ഇവരൊക്കെ പഠിച്ചു പാസ്സ് ആവുന്നത്..എന്നിട്ട് സമൂഹത്തിന് ഇവരെക്കൊണ്ട് എന്താണു പ്രയോജനം..? (ഇവരെ ഭര്‍ത്താവോ വീട്ടുകാരോ ജോലിക്കു വിടാത്തതാണെങ്കില്‍ അത് ശിക്ഷാര്‍ഹമായ കുറ്റം തന്നെയാണ്, തര്‍ക്കമില്ല)
എന്തായാലും സ്ത്രീകള്‍ ചെയ്യുന്ന ജോലികളെ കുറച്ചുകാണുന്നില്ല എന്നു മാത്രമല്ല അതിന്റെ മഹത്വം അംഗീകരിക്കുകയും ചെയ്യുന്നു..

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങള്‍ ആണെന്നത് മറക്കപ്പെടരുതാത്ത ഒന്നാണ്..