Friday, November 16, 2007

ജീവന്റെ ദലമര്‍മ്മരങ്ങള്‍..........

നീതിയുടെയോ നിയമത്തിന്റെയോ പേരില്‍ എന്തെങ്കിലും ആനൂകൂല്യം കിട്ടുന്ന ഒരു വ്യവഹാരവുമായല്ല ബേബി വന്നത്‌. അവളുടെ ആവശ്യം ഒരു കേസ്സായി രൂപപ്പെടുത്തിയെടുക്കാന്‍ പോലുമാവുകയില്ല. തീര്‍ത്തും വൈകാരികമായ ഒരു പ്രശ്നം. ഇന്ത്യയില്‍ സോഷ്യല്‍ കോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക്‌ ഒരു പുതിയ ആശയം ലഭിക്കുവാന്‍ ബേബിയുടെ കഥ പ്രചോദനമായേനെ എന്ന് തോന്നി.
കൊച്ചിയിലെ പ്രശസ്തനായ ഒരു മനോരോഗവിദഗ്ദനാണ്‌ അവളെ എന്റെ അടുത്തേക്കയച്ചത്‌. അദ്ദേഹത്തിനും ഉറപ്പുണ്ടായിരുന്നു നിയമത്തിനോ കോടതിക്കോ എന്തെങ്കിലും ചെയ്യാനാവുന്ന പ്രശ്നമല്ല ബേബിക്കുള്ളത്‌. എങ്കിലും എന്നോട്‌ സംസാരിക്കുമ്പോള്‍ അവളുടെ മനോഭാവം മാറിയെങ്കില്‍ അത്‌ നന്നായിരിക്കും എന്ന് അദ്ദേഹം വിചാരിച്ചു.
മാനസികമായി ബേബി ഒരു മുനമ്പിലായിരുന്നു. ജീവിതത്തെ അവള്‍ വെറുക്കുന്നു. ഇരുപത്തിമൂന്ന് വയസ്സ്‌ കഴിഞ്ഞിട്ടേയുള്ളു, അവള്‍ക്ക്‌.
പതിനെട്ടോ പത്തൊന്‍പതോ വയസ്സുള്ളപ്പോള്‍ സംഭവിച്ച ഒരബദ്ധം-അതിനെ അങ്ങനെ പറയാമോ എന്നെനിക്കറിയില്ല-അവളെ നിരന്തരം വേട്ടയാടി. അതിന്റെ ഓര്‍മ്മകളില്‍ നിന്ന് അവള്‍ക്ക്‌ പുറത്ത്‌ കടക്കാനാവുന്നില്ല. അതിന്റെ പേരില്‍ വരുന്ന വിവാഹാലോചനകളില്‍ നിന്ന് അവള്‍ക്ക്‌ ഇപ്പോള്‍ ഒളിച്ചോടേണ്ടി വരുന്നു.
പതിനാല്‌ വയസ്സുള്ളപ്പോള്‍ ബാംഗ്ലൂര്‍ നഗരത്തിലെത്തിയതാണ്‌ അവള്‍. അഛനുമമ്മയും സ്റ്റേറ്റ്‌സില്‍. ഒരു ഇടത്തരം മലയാളി കൗമാരക്കാരിയുടെ ജീവിതം ഈ പ്രായത്തില്‍ അവിടെ സുരക്ഷിതമല്ല എന്ന ചിന്തയുടെ പുറത്താണ്‌ അവര്‍ അവളെ നാട്ടില്‍ നിര്‍ത്തിയത്‌. പത്ത് വയസ്സില്‍. വല്യമ്മച്ചിയുടെ ഉത്തരവാദത്തില്‍ അവള്‍ വളര്‍ന്ന് വന്നു. നാട്ടില്‍ സ്വസ്ഥമായി അവള്‍ കഴിഞ്ഞുകൂടുമ്പോഴാണ്‌ അടുത്ത പറിച്ച്‌ നടീല്‍ ഉണ്ടായത്‌. നല്ല വിദ്യാഭ്യാസം ലഭിക്കുന്ന ബാംഗ്ലൂര്‍ അവളുടെ പഠനത്തിനായി അവര്‍ തെരഞ്ഞെടുത്തു. എതിര്‍ത്ത്‌ നോക്കിയെങ്കിലും അവള്‍ വിജയിച്ചില്ല.
ഏത്‌ തരം അധീശത്വമുണ്ടായാലും അതിനോട്‌ എതിര്‍പ്പ്‌ സ്വാഭാവികം. സ്നേഹിക്കുന്നതിനു പകരം ഭരിക്കാന്‍ ശ്രമിച്ചാല്‍ അഛനായാലും ഭര്‍ത്താവായാലും ശത്രുവായിമാറും. നമ്മുടെ കുടുംബങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വിള്ളലിന്‌ പിന്നില്‍ ഈ മനസ്സാണന്നാണ്‌ എന്റെ തോന്നല്‍. ഫ്രോയിഡിന്റെ സിദ്ധാന്തം ഈ വാദത്തിന്‌ പിന്‍ബലം നല്‍കുന്നുമുണ്ട്‌.
ബാംഗ്ലൂരിലെത്തിയ ബേബിക്ക്‌ ഒരൊറ്റ കമിറ്റ്‌മെന്റേ ഉണ്ടായിരുന്നുള്ളു. നല്ല മാര്‍ക്ക്‌ വാങ്ങി പരീക്ഷകള്‍ ജയിക്കണം. ഉന്നതമായ ഐ.ക്യു. ഉള്ള അവള്‍ക്ക്‌ അത്‌ നിസ്സാരവുമായിരുന്നു. പകതീര്‍ക്കാന്‍ ജീവിതം കൊണ്ട്‌ ചൂതാടുന്നതിനേക്കുറിച്ച്‌ അവള്‍ ചിന്തിച്ചു. പക്ഷെ വല്യമ്മച്ചിയുടെ അടുത്ത്‌ നിന്ന് ലഭിച്ച മൂല്യങ്ങള്‍ അവളെ ആന്തരികമായി വിലക്കി.
അതിനൊരു അവസാനമുണ്ടായത്‌ ഗിരിജയെ പരിചയപ്പെട്ടതോടെയാണ്‌. നഗരപരിധിക്ക്‌ പുറത്തുള്ള ഒരു സ്പെഷാലിറ്റി ക്ലിനിക്കിലെ നഴ്സാണവള്‍. ഒരേ വണ്ടിയില്‍ അവര്‍ പലപ്പോഴും കണ്ടുമുട്ടി. പരിചയം ഗാഢമായ അടുപ്പമായി. അവള്‍ ബേബിയുടെ ഒരു ചേച്ചിയായി മാറുന്നു. അവളുടെ യാത്രകള്‍ ബേബിയുടെ സ്കൂട്ടറിലേക്ക്‌ മാറ്റി. അടുത്ത ഘട്ടത്തില്‍ ഇരുവരും ഒരു ഫ്ലാറ്റിലാക്കി താമസം.
ബേബിയുടെ കൊഴുത്ത്‌ മുഴുത്ത ശരീരവും, ചന്ദനനിറവും, ഉയര്‍ന്ന ഐ.ക്യൂ വും കണ്ടപ്പോള്‍ അവളുടെ മനസ്സില്‍ എന്തൊക്കെയോ കൂട്ടിക്കുറക്കലുകള്‍ നടന്നു. ബേബിയുടെ സാഹസികതയോടുള്ള താല്‍പര്യം ഗിരിജ പ്രത്യേകം ശ്രദ്ധിച്ചു. ചില പരീക്ഷണങ്ങള്‍ക്ക്‌ അവള്‍ മുതിര്‍ന്നു. ഗോവയിലൊക്കെ ഒരു കറക്കം. ചില ബോയിഫ്രണ്ട്‌സ്‌.
ഒടുവില്‍ ഗിരിജ വിരിച്ച വലയില്‍ അവള്‍ വീണു. അവള്‍ ത്രില്‍ഡായി. എല്ലാ മാസവും വേദനയോടെ ഒഴുക്കി കളയുന്ന സ്ത്രീത്വം വില്‍ക്കുക. പണത്തിന്‌ പ്രത്യേകിച്ചൊരാവശ്യവും ഉണ്ടായിരുന്നില്ലെങ്കിലും അവള്‍ വിലപേശി. ഗിരിജ സമ്മതിച്ചു. അവള്‍ക്കുമുണ്ട്‌ ഒരു വിഹിതം.
പിന്നെ ആശുപത്രിയിലെ ദിനങ്ങള്‍. ഡോക്ടര്‍ക്ക്‌ അവളെ നന്നായി ബോധിച്ചു. നല്ല ശരീരം. നല്ല പെരുമാറ്റം. ജെനറ്റിക്കലി ഓ.കെ. ആദ്യത്തെ മൂന്ന്, നാല്‌ തവണ ബേബിക്ക്‌ വിശേഷിച്ചൊന്നും തോന്നിയില്ല. നാലഞ്ച്‌ ദിവസം ആശുപത്രിയില്‍ ചെന്ന് കിടക്കണം. അതേയുള്ളു. പറഞ്ഞ പണം കൃത്യമായി കിട്ടും. അതുമായി ഗിരിജയേയും കൂട്ടി ഫ്രണ്ട്‌സുമായി ഒരു ജോളി ട്രിപ്പ്‌. മുന്തിയ ഹോട്ടലുകളില്‍ അത്താഴം. പബ്ബുകളില്‍ നുരയുന്ന ബിയര്‍.
ബേബി ഇപ്പോള്‍ കഴിഞ്ഞുപോയതിനേക്കുറിച്ചെല്ലാം വ്യാകുലപ്പെടുകയാണ്‌. അവളുടെ സ്ത്രീത്വം വഞ്ചിക്കപ്പെട്ടതിന്റെ വേദന അതിലെല്ലാം കാണാം. അന്ന് ഓര്‍മ്മിക്കാതെ വിട്ടുപോയ പലകാര്യങ്ങളും അവളുടെ ചിന്തയില്‍ ഇന്ന് വരുന്നു. ബേബി നല്‍കിയ അണ്ഡങ്ങള്‍ എവിടെയെങ്കിലും വിരിഞ്ഞ്‌ ഇപ്പോള്‍ ജീവിക്കുന്നുണ്ടാവില്ലെ? അതാണവളുടെ സന്ദേഹം. അതോര്‍ക്കുമ്പോള്‍ അവളുടെ നെഞ്ച്‌ വിങ്ങും. കൈകള്‍ തരിക്കും. പ്രസവിച്ചില്ലെങ്കിലും മാറിടം ചുരക്കും. തനിക്ക്‌ യാതൊരു അവകാശവുമില്ലാത്ത തന്റെ കുട്ടികള്‍! അവള്‍ക്ക്‌ ഭ്രാന്ത്‌ പിടിക്കുന്നപോലെ തോന്നി.
ഇതിനൊന്നും കോടതി വഴി പോലും ഒരു പരിഹാരമില്ലെന്ന് ബോദ്ധ്യപ്പെട്ടാലെങ്കിലും അവള്‍ ജീവിതത്തിലേക്ക്‌ പിന്തിരിഞ്ഞു നടക്കുമെന്ന പ്രതീക്ഷയിലാണ്‌ മനഃശ്ശാസ്ത്ര ഡോക്ടര്‍ അവളെ എന്റെ അടുത്തേക്കയച്ചത്‌. നിയമം ഞാനവള്‍ക്ക്‌ വിശദീകരിച്ചു കൊടുത്തു. അതവള്‍ക്ക്‌ ബോദ്ധ്യമായി. പക്ഷെ എന്റെ ബ്രീഫിങ് അവളെ സമാധാനിപ്പിച്ചു എന്ന വിശ്വാസം എനിക്കില്ല. നിയമങ്ങള്‍ക്കും കോടതിക്കുമപ്പുറത്ത്‌ ബേബിയെ സ്വാന്തനപ്പെടുത്തുന്ന ഒരു മറുപടിയുണ്ടാവണം. അതെന്താണെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയുമെങ്കില്‍ പറഞ്ഞു തരിക.

17 comments:

ചന്ദനമരം said...

സ്ത്രീത്വം വഞ്ചിക്കപ്പെട്ടതിന്റെ വേദന അതിലെല്ലാം കാണാം

Leaves of Mind said...

“ബേബിയുടെ കഥ പ്രചോദനമായേനെ “

വായിച്ചിടത്തോളം ഇതു വെറും ഒരു “കഥ“ തന്നെയാണെന്ന് തോന്നുന്നു

കുഞ്ഞന്‍ said...

കഥയാണെങ്കിലും അവിശ്വസീനിയത മുഴച്ചു നില്‍ക്കുന്നു..!

ബാബുരാജ് said...

"എല്ലാ മാസവും വേദനയോടെ ഒഴുക്കി കളയുന്ന സ്ത്രീത്വം വില്‍ക്കുക." വായിച്ചപ്പോള്‍ അന്തിച്ചു പോയി. ദൈവമെ, ബ്ലഢ്‌ ബാങ്കുകാര്‍ രക്ത സംഭരണത്തിന്‌ പുതിയ മാര്‍ഗം വല്ലതും കണ്ടുപിടിച്ചൊ?
സുഹൃത്തേ, താങ്കള്‍ പറയാനുദ്ദേശിച്ചത്‌ ഓവം ഡൊണേഷനെപ്പറ്റിയാണെങ്കില്‍ അതു നാലഞ്ചു ദിവസം വെറുതെ ആശുപത്രിയില്‍ കിടക്കലല്ല.
താങ്കള്‍ ശൈലി മാറ്റിയതു നല്ലതു തന്നെ. പക്ഷെ 'സംഭവകഥകള്‍' എഴുതുമ്പോള്‍ കുറച്ചുകൂടി വിശ്വാസയോഗ്യമായ്‌ എഴുതുക. പിന്നെ ഇതെല്ലാം ശരിയാണെങ്കില്‍ തന്നെയും താങ്കളുടെ കക്ഷിയോട്‌ ഒന്നും വിഷമിക്കാനില്ലെന്നു പറയൂ. ഒരു കുട്ടി വേണമെന്നു അത്രയധികം ആഗ്രഹവും, അതിനെ അല്ലലില്ലാതെ വളര്‍ത്താന്‍ കഴിവും (സാമാന്യം സമ്പത്തിക ശേഷിയുള്ളവര്‍ക്കേ ഈ ചികില്‍സകള്‍ താങ്ങാനാവൂ.) ഉള്ളവരേ തീര്‍ച്ചയായും ആ കുട്ടികളുടെ മാതാപിതാക്കളാവൂ. അവര്‍ വലുതാകുമ്പോള്‍ അമ്മയുടെ സ്വഭാവം ആ പാവങ്ങളോടെടുക്കാതിരിക്കാന്‍ താങ്കളും പ്രാര്‍ത്ഥിക്കുക.

ഉറുമ്പ്‌ /ANT said...

ഇതൊരു കഥതന്നയല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആര്‍ഭാടങ്ങളുടെ ലോകത്തിനുമപ്പുറം വലൊയൊരു ജീവിതമുണ്ടെന്നു മനസ്സിലാക്കതെ പോകുന്നു

തിരുത്താന്‍ കഴിയാത്ത തെറ്റിനെക്കുറിച്ചാലോചിച്ചു സമയം കളയാതെ ഇനി ആവര്‍ത്തിക്കില്ലെന്നു തീരുമാനിക്കുക

ജയമോഹന്‍ said...

വേദനയോടെ ഒഴുകിപ്പോണത്‌ സ്വീത്രം..
വേദനയില്ലാതെ ഒഴുകിപ്പോണത്‌ മൂത്രം..

ഹാ.. ഹാ..ഹാ

നാണപ്പനു ഇപ്പം എടയ്ക്കൊക്കെ വേദനയുണ്ട്‌,
പോസ്റ്റ്രേറ്റെന്നോ മറ്റോ ആണ്‌ ഡാക്ടര്‍ പറഞ്ഞത്‌.
ഇനി വേദന കൂടി നാണപ്പന്റെ സ്വീത്രം എല്ലാം ഒഴുകിപ്പൊകുമോ ആവോ!

ഡി .പ്രദീപ് കുമാർ said...

ഇതൊരു ഒന്നാംതരം വ്യജനാനെങ്കിലും ആഖ്യാനം രസകരം.വനിതയിലോ ഗൃഹലക്ഷ്മിയിലോ ഫീച്ചറെഴുത്തുകാരിയകാന്‍ സറ്വ്വയോ‍ഗ്യതകളും തെളിഞ്ഞു കാണുന്നുണ്ടു.ശുഭാശംസകള്‍.

ദിലീപ് വിശ്വനാഥ് said...

അവിശ്വസനീയം എന്നേ പറയാനുള്ളൂ.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

????????????????!!!!!!!!!!!!!!

Dileep N Nair said...

Chandini,

This is happening here. That everyone knows. If you want to know the reason, You have to be here for atleast one year. They want more money, More fun in Pubs, A boy friend with sports class Bike... For that they are doing things that we cant even assume. Who can control that????

Dileep N Nair said...

I dint mean Ovum donation in my thread. Just they are selling their virginity. Thats all I meant.

ചന്ദനമരം said...

വിശ്വസിനീയം-അവിശ്വസനീയം. തര്‍ക്കങ്ങളില്‍ ചന്ദനമരത്തിന് താലപര്യമില്ല. പലപ്പോഴും കഥകളേക്കാള്‍ അവിശ്വസനീയം തന്നെയാണ് ജീവിതം.

വികടസരസ്വതി said...

ഞാന്‍ ദാ കെടക്കണു...

പണ്ടൊരിക്കല്‍ സന്ദര്‍ഭവശാല്‍ ബീജം ദാനം ചെയ്തിരുന്നു, സുഹൃത്തായ് ഡോക്ടറുടെ ആവശ്യപ്രകാരം. അവനതെന്തു ചെയ്തിരിക്കും എന്ന് ഞാനൊരിക്കലും ആലോചിച്ചിട്ടില്ല. വേറെ പിടിപ്പതു പണിയുണ്ടേയ്. അല്ലാതെ റോഡില്‍‌ക്കാണുന്ന ഏതാണ്ടൊരു പത്തുവയസ്സില്‍ താഴെയുള്ളവരൊക്കെ എന്റെ മക്കളായിരിക്കാം എന്നാലോചിച്ച് വെയ്സ്റ്റാക്കാന്‍‌മാത്രം സമയമോ മനസ്സോ എനിക്കില്ല.

രക്തദാനം പോലെയോ അല്ലെങ്കില്‍ മരണശേഷം കണ്ണോ വൃക്കയോ ദാനം ചെയ്യുന്നപോലെയോ ഒരു ചേതമില്ലാത്ത ഉപകാരം മാത്രമാണ്‌ അണ്ഡമോ ബീജമോ ദാനം ചെയ്യുന്നതും. മാസാമാസം ഒഴുക്കിക്കളയുന്നതും കൊച്ചുപുസ്തകത്തില്‍ കളയുന്നതുമൊക്കെ ആര്‍ക്കെങ്കിലുമൊക്കെ ഉപകരിച്ചോട്ടെന്നേ.

ഇതൊരുതരം സ്യുഡോ ആത്മപീഡമ്മെന്നതിലും കൂടുതലായി എനിക്കൊന്നും തോന്നുന്നില്ല. വേദനിക്കുന്ന കോടീശ്വരന്മാരുടെ പ്രശ്നങ്ങളിലാണല്ലോ അല്ലെങ്കിലും നമുക്കു‌താല്പര്യം.

(എന്റെ ഒരു ബന്ധു പഞ്ചായത്ത് തിരഞ്ഞെടപ്പില്‍ ജയിക്കുകയും ടിയാന്‌ ഫലപ്രഖ്യാപനദിവസം‌തന്നെ അതാഘോഷിക്കാന്‍ നാട്ടിലെ സുഹൃത്തുക്കള്‍ - സുഹൃത്തുക്കളെന്നുപറഞ്ഞാല്‍ മിക്കവാറും പേര്‍ മൂപ്പരുടെ മക്കളാവാന്‍ പ്രായമുള്ളവരാണ്‍ - ഒരു തകര്‍പ്പന്‍ കള്ളുപാര്‍ട്ടി പുഴക്കരയില്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. പിള്ളേരുടെ പാടുകണ്ടാല്‍ ഇദ്ദേഹം അമേരിക്കന്‍ പ്രസിഡന്റായാണു തിരഞ്ഞെടുക്കപ്പെട്ടതെന്നു തോന്നുമായിരുന്നു. അഭിനന്ദനപ്രവാഹംകൊണ്ടു പൊറുതിമുട്ടിയപ്പോള്‍ അദ്ദേഹം വീശിയ ഡയലോഗ് ഇപ്പൊഴും നാട്ടില്‍ വന്‍ ഹിറ്റാണ്‌

"ഒന്നു നിര്ത്തെന്റെ പിള്ളാരേ, ഈ പുഴയില്‍ പോയിട്ടുള്ള എന്റെ മക്കള്‍ മാത്രം വോട്ടുചെയ്താല്‍ ഞാനിന്ന് ഇന്ത്യന്‍ പ്രസിഡന്റായേനെ")

അടിക്കുറിപ്പ് - ഞാന്‍ ഇടക്കൊക്കെ ബ്ലോഗില്‍ വരുന്നയാളാണ്‌, ഒരു ബ്ലോഗ്ഗര്‍ ഐ.ഡി.യും ഉണ്ട്. പെണ്ണുങ്ങളെ അശ്ലീലം പറഞ്ഞ് വശത്താക്കാന്‍ ശ്രമിച്ചുവെന്നോ (നെയ്യാര്‍ ഡാമില്‍ പോയി ചൂണ്ടയിട്ടാല്‍ വരാല്‍ മാത്രം കുടുങ്ങണമെന്നു വാശിപിടിക്കരുത്, ചിലപ്പോള്‍ മുതലയാവും കുടുങ്ങുക) ബീജമാര്‍ക്കറ്റിലെ ഗുണ്ടയെന്നോ പറഞ്ഞ് എന്റെ തലക്കുകയറുന്നത് ഒഴിവാക്കാനാണ്‌ സ്വന്തം പേരില്‍ വരാത്തത്. പേടിച്ചിട്ടല്ല, തീരെ റ്റൈം കിട്ടുന്നില്ല, അതാ... ഇനി അതുകൊണ്ട് എന്റെ ധാര്‍മ്മികവശം മോശമാണെന്നാണെങ്കില്‍ അങ്ങു ക്ഷമിച്ചേരെ.

ചന്ദനമരം said...

വികടസരസ്വതിക്കും മുതല്‍ പേര്‍ക്കും. ബേബിക്ക് സംഭവിച്ചത് വളരെ ചുരുക്കം പേര്‍ക്കേ പറ്റൂ എന്നറിയാതെയല്ല, ഇതെഴുതിയത്. ഇക്കാലത്ത് അതില്‍ വലിയ കാര്യമില്ലെന്നും പറയാം. പക്ഷെ അതിനു എന്നെ എന്തിനു കുറ്റപ്പെടുത്തണം. എന്റെ പ്രൊഫഷനിടയ്ക്ക് വ്യത്യസ്ഥമായ ഒരു അനുഭവമായി അതെനിക്ക് തോന്നി. ഞാനെഴുതി. ഒരു ഉദാസീനയുടെ എല്ലാ കുഴപ്പങ്ങളും അതിലുണ്ട്. ഞാന്‍ ഒരു മൂല്യത്തിണ്റ്റേയും വക്കാലത്തെടുത്തിട്ടില്ല. ബീജമോ അണ്ഡമോ വില്‍ക്കുന്നതെ നിസ്സാരമെന്ന് ഇപ്പോള്‍ പറയും. മക്കളുടെ ഒക്കെ കല്യാണമാകുമ്പോള്‍ പഴയ ‘താസില്‍ദാരെപ്പോലെ’ കുഴങ്ങരുത്.

Unknown said...

"പഴയ ‘താസില്‍ദാരെപ്പോലെ’ കുഴങ്ങരുത്..."

ippol karyam athilum serious aanu. thasidharkkanenkil ayal joli cheytha sthalamenkilum ariyam. semen/ovum hospitalil koduthal arkku, evidekku anu pokunnathennu ariyillallo.

Unknown said...

അതിശയോക്തി അല്‍പ്പം കൂടുതലല്ലേ...

എങ്കിലും ആഴത്തില്‍ വിലയിരുത്തുമ്പോള്‍ ഇതിലെ വൈകാരിക വശം കണ്ടില്ലെന്നു നടിക്കാനാവില്ല!