Tuesday, November 6, 2007

കണ്ണുകള്‍ പാളുന്ന ഗുരുവായൂരമ്പലം..........

ഗുരുവായൂരില്‍ ചൂരിദാര്‍ പാടില്ലെന്നാണ്‌ പ്രശ്നവിധി. ശരീരം മുഴുവന്‍ മറയ്ക്കുമെന്ന് ഖ്യാതിയുള്ള ഒരു പെണ്‍ വേഷം ഇഷ്ടപ്പെടാത്തതിലൂടെ ഭഗവാന്‍ ഒരു കാമാസക്തനായി ഇനി ചിത്രീകരിക്കപ്പെട്ടാല്‍ അതിശയിക്കാനില്ല.
പരമകാരുണികനായ ഭഗവാനെ കാണാന്‍ ചെല്ലുമ്പോള്‍ ഏത്‌ വസ്ത്രം ധരിച്ചാലും, ഇനി ഒന്നും ധരിച്ചില്ലെങ്കില്‍ തന്നെ എന്ത്‌?. ആ തേജോമയ രൂപം കണ്ണില്‍ പതിയുമ്പോള്‍ എല്ലാം മറക്കുന്ന ഒരനുഭൂതിയാണു. മുത്തശ്ശി മുതലിങ്ങോട്ട്‌ പറഞ്ഞുകേട്ട കൃഷ്ണകഥാനുഭവമാകാം അതിനു കാരണം. ആ വിലീനത്വത്തിനു ഭാഗ്യം കിട്ടാത്തവര്‍ ചുറ്റിനുമുള്ള അഴകുകളില്‍ തേന്‍ കുടിച്ച്‌ നടന്നാല്‍ നമുക്കെന്ത്‌ ചെയ്യാന്‍ പറ്റും?
പലതവണ ഗുരുവായൂരില്‍ പോയിട്ടുണ്ടെങ്കിലും ആരെങ്കിലും സ്പര്‍ശിച്ചതായി എനിക്കോര്‍മ്മയില്ല. അഥവാ ആരെങ്കിലും എന്റെ ഉടലിന്റെ ഭൂപടം പരതിയിട്ടുണ്ടെങ്കില്‍ ഞാനതറിഞ്ഞിട്ടുമില്ല. തൊടുന്നത്‌ അറിയാതിരിക്കുമ്പോള്‍ തൊടുന്നവനെന്ത്‌ സുഖം? എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന കണ്ണന്‍ അവിടിരിക്കുമ്പോള്‍ ആ കള്ളനെക്കാണാതെ ഞാനെന്തിന്‌ എന്റെ ഉടലിനെ കാക്കണം? തൊട്ടും പിടിച്ചും വിയര്‍ത്തും ചീഞ്ഞളിഞ്ഞു പോകണ്ട ഈ ഉടല്‍ ആ ദര്‍ശ്‌നത്തിനുമുന്നില്‍ നിസ്സാരമാണ്‌
ഇങ്ങനെയാണെങ്കിലും ഇന്നണിയുന്ന രീതിയില്‍ ചൂരിദാര്‍ ആശാവഹമായ ഒരു ഉടല്‍ മറയ്ക്കല്‍ വേഷമണെന്ന അഭിപ്രായം എനിക്കില്ല. ആണായിപ്പിറന്നവര്‍ക്ക്‌ ഉമിനീര്‌ വിക്കുന്ന രീതിയിലാണ്‌ പലപെണ്‍കുട്ടികളും ചൂരിദാര്‍ ധരിക്കുന്നത്‌. ചില തൈക്കിളവിമാര്‍ അതിട്ട്‌ ചുറ്റിത്തിരിയുന്നത്‌ കാണുമ്പോള്‍ അറപ്പാണുവരിക. മുപ്പത്‌ മുപ്പത്തഞ്ച്‌ വയസ്സാകുമ്പോഴേക്കും നമ്മുടെ പെണ്ണുങ്ങള്‍ കൊഴുപ്പടിഞ്ഞുകൂടി ഒരു മാംസപിണ്ഡമായി മാറും. ചൂരിദാര്‍ കൂടി ഇടുമ്പോള്‍ പ്ലാസ്റ്റിക്ക്‌ കാരിബാഗുകളില്‍ പച്ച മാംസവുമായി പോകുന്ന ഒരു തോന്നല്‍.
ഇരുകാലുകളും വേര്‍പെടുത്തുന്ന ഒരു വേഷമാണു ചൂരിദാര്‍. അത്തരം വേഷമണിഞ്ഞ്‌ പരസ്യമായി നടക്കുന്നത്‌ പാശ്ചാത്യന്റെ പോലും എറ്റിക്കെറ്റുകള്‍ക്ക്‌ വിരുദ്ധമാണ്‌. താച്ചറമ്മയെ കണ്ടിട്ടില്ലെ? അവര്‍ ധരിക്കുന്നത്‌ ഒരു സ്കര്‍ട്ടാണ്‌. കോണ്ടലീസാ റൈസും അതുപോലുള്ള വേഷമാണു ഉപയോഗിക്കുന്നത്‌. പാന്റ്‌സ്‌ ധരിക്കുന്ന വിദേശികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആണായാലും പെണ്ണായാലും കാല്‍ വേര്‍പെടുത്തുന്ന വേഷം ധരിക്കുമ്പോള്‍ അവര്‍ വെയ്‌സ്റ്റ്‌ ലൈനില്‍ നിന്ന് ഒരടി കൂടി താഴേക്ക്‌ മറഞ്ഞുകിടക്കുന്ന ഒരു മേലുടുപ്പുകൂടി അണിഞ്ഞിരിക്കും. ഒന്നുകില്‍ ഒരു കോട്ട്‌. അല്ലെങ്കില്‍ പുള്ളോവര്‍. രഹസ്യങ്ങള്‍ മറയ്ക്കപ്പെടുന്നു എന്നതിന്റെ ഒരു സൂചനയാണത്‌. അതാണ്‌ സുജനമര്യാദ!
മുമ്പൊക്കെ ഈ മാന്യത നമുക്കിടയിലും ഉണ്ടായിരുന്നു. എന്റെ വീട്ടിലെ പണിക്കാരികള്‍ ഒരു തോര്‍ത്തുകൊണ്ട്‌ മാറ്‌ മറയ്ക്കാന്‍ ശ്രദ്ധിച്ചിരുന്നത്‌ ഞാനോര്‍ക്കുന്നു. അന്നത്തെ കാലത്ത്‌ അതിന്റെ കോസ്റ്റ്‌ താങ്ങാന്‍ അവര്‍ക്ക്‌ വിഷമമായിരുന്നിട്ടുകൂടി. തീരെ നിവര്‍ത്തിയില്ലാത്തവര്‍ മുണ്ടിന്റെ കോന്തല വലിച്ച്‌ ബ്ലസിനുള്ളിലേക്ക്‌ തിരുകി വയ്ക്കും. ഇതൊക്കെ ഒരു മനോഭാവത്തിന്റെ പ്രകടനമാണ്‌. തീരെ നല്ലതാല്ലാത്ത ചരിത്രമുള്ളവര്‍ കൂടി അത്‌ പാലിച്ചിരുന്നതായി എനിക്കറിയാം.
ചൂരിദാര്‍ ഒരു ഫാഷനായപ്പോള്‍ നഷ്ടമായത്‌ ആ സാമൂഹിക മര്യാദയാണ്‌. ലോലമായ തുണികൊണ്ട്‌ തുന്നിയ കാലുറകളും ഉടലടയാളങ്ങള്‍ വ്യക്തമാകുന്ന മേലുടുപ്പും ധരിച്ച്‌ നടക്കുന്ന പെണ്‍കുട്ടി എന്തുസന്ദേശമാണു നല്‍കുന്നത്‌? ഈ ചരക്കിനു വിലപറയൂ എന്നോ? നടക്കുമ്പോഴും ഇരിക്കുമ്പോഴും തുണിത്തരത്തിനുള്ളില്‍ ഗാഢ ലായനി പോലെ ഒഴുകി നിറയുന്ന ഉറപ്പില്ലാത്ത നെഞ്ചും തുടയും ലോകത്തെ ഏറ്റവും വൃത്തികെട്ട കാഴ്ചകളാണ്‌. ഇത്‌ പ്രകോപനപരമെന്ന് പറയാന്‍ എനിക്കാവില്ല. പക്ഷെ ജുഗുംപ്സാവഹമാണു. അതിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം ഉപയോഗിക്കാവുന്നതേയുള്ളു. അതിനു തക്ക ആര്‍ജ്ജവം ഇനിയും നാം നേടിയിട്ടില്ല.

22 comments:

ചന്ദനമരം said...

മുപ്പത്‌ മുപ്പത്തഞ്ച്‌ വയസ്സാകുമ്പോഴേക്കും നമ്മുടെ പെണ്ണുങ്ങള്‍ കൊഴുപ്പടിഞ്ഞുകൂടി ഒരു മാംസപിണ്ഡമായി മാറും

കുഞ്ഞന്‍ said...

ഈപ്പറഞ്ഞതിനോടു യോജിക്കാന്‍ എനിക്കുവയ്യ..:(

ഏതു ഉടുപ്പും ധരിക്കേണ്ട രീതിയില്‍ ധരിച്ചാല്‍ കാണാനഴകും, ധരിക്കുന്നവര്‍ക്ക് മനസ്സംതൃപ്തിയും കിട്ടും..! ചൂരിദാര്‍ ധരിച്ചാല്‍ അസൌകര്യങ്ങള്‍ കുറക്കാന്‍പറ്റുമെന്ന് അനുഭവസ്ത്രീരത്നങ്ങള്‍ പറയുന്നത്. അപ്പോള്‍ വസ്ത്രങ്ങളെയല്ല കുറ്റപ്പെടുത്തേണ്ടത് അത് തെറ്റായരീതിയില്‍ ധരിക്കുന്നവരെയാണ്..!

ബാബുരാജ് said...
This comment has been removed by the author.
ബാബുരാജ് said...

താങ്കള്‍ തെളിഞ്ഞ്‌ ചിന്തിക്കുന്നു, നല്ല ഭാഷയില്‍ പറയുന്നു. നിരീക്ഷണങ്ങള്‍ അതി മനോഹരം. അഭിനന്ദനങ്ങള്‍.
ഇതുമൊന്നു കാണൂHTML

Sethunath UN said...

“ഇരുകാലുകളും വേര്‍പെടുത്തുന്ന ഒരു വേഷമാണു ചൂരിദാര്‍. അത്തരം വേഷമണിഞ്ഞ്‌ പരസ്യമായി നടക്കുന്നത്‌ പാശ്ചാത്യന്റെ പോലും എറ്റിക്കെറ്റുകള്‍ക്ക്‌ വിരുദ്ധമാണ്‌. താച്ചറമ്മയെ കണ്ടിട്ടില്ലെ? അവര്‍ ധരിക്കുന്നത്‌ ഒരു സ്കര്‍ട്ടാണ്‌. കോണ്ടലീസാ റൈസും അതുപോലുള്ള വേഷമാണു ഉപയോഗിക്കുന്നത്‌. പാന്റ്‌സ്‌ ധരിക്കുന്ന വിദേശികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആണായാലും പെണ്ണായാലും കാല്‍ വേര്‍പെടുത്തുന്ന വേഷം ധരിക്കുമ്പോള്‍ അവര്‍ വെയ്‌സ്റ്റ്‌ ലൈനില്‍ നിന്ന് ഒരടി കൂടി താഴേക്ക്‌ മറഞ്ഞുകിടക്കുന്ന ഒരു മേലുടുപ്പുകൂടി അണിഞ്ഞിരിക്കും. ഒന്നുകില്‍ ഒരു കോട്ട്‌. അല്ലെങ്കില്‍ പുള്ളോവര്‍. രഹസ്യങ്ങള്‍ മറയ്ക്കപ്പെടുന്നു എന്നതിന്റെ ഒരു സൂചനയാണത്‌. അതാണ്‌ സുജനമര്യാദ! “
സുഹൃത്തേ വിഡ്ഡിത്തം പുലമ്പാതിരിയ്ക്കൂ.സൂചന പോലും. അതിനേക്കാളൊക്കെ മറയുക്കുന്നൂ ചുരീദാ‌ര്‍. മൊത്തത്തിലേ അഭിപ്രായ‌ം കുളം. ഇനിയിപ്പോ വിവാദത്തിനായിരിയ്ക്കും അല്ലേ?
“മുപ്പത്‌ മുപ്പത്തഞ്ച്‌ വയസ്സാകുമ്പോഴേക്കും നമ്മുടെ പെണ്ണുങ്ങള്‍ “ അതു കണ്ടിട്ട് അറിയാതെ പുരുഷത്വം പുറത്തുവന്നില്ലേ എന്നൊരു സംശം.
ആ! എന്തേലുമാട്ടന്നേ.

positron said...

പോസ്റ്റില്‍ മൊത്തമായും നിറഞ്ഞ് നില്‍ക്കുന്നത് ഒരു തരം കപട സദാചാരവും ചൂരിദാറിനോടുള്ള വിരോധവുമാണു. അത് ഒരു തരം മനോരോഗം പോലെ എഴുത്തില്‍ വ്യാപിച്ചിരിക്കുന്നു. നിഷ്കളങ്കന്‍ പറയുന്ന പോലെ ഒരു പുരുഷത്വ ഘടകം എവിടെയോ ഉണ്ട്. ഒന്നുകില്‍ നേരിട്ട്. അല്ലെങ്കില്‍ പ്രേരണ.

അശോക് കർത്താ said...

“പശു വാല്‍ കൊണ്ട് മറയ്ക്കുന്നതെങ്കിലും ചൂരിദാര്‍ ധാരണികള്‍ക്ക് നിര്‍വ്വഹിച്ചു കൂടെ?“
ഇത്തരം അതിരു കടന്ന അതിശയോക്തികള്‍ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നെകില്‍ നന്നായിരുന്നു.

Meenakshi said...

"പരമകാരുണികനായ ഭഗവാനെ കാണാന്‍ ചെല്ലുമ്പോള്‍ ഏത്‌ വസ്ത്രം ധരിച്ചാലും, ഇനി ഒന്നും ധരിച്ചില്ലെങ്കില്‍ തന്നെ എന്ത്‌?" എന്നു തുടങ്ങുന്ന ലേഖനം വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത്‌, ദേവാലയങ്ങളില്‍ എത്‌ വേഷം ധരിച്ചു ആര്‍ക്കും പ്രവേശിക്കണം എന്ന്‌ പറയുവാനാണ്‌ ലേഖകന്‍ ശ്രമിക്കുന്നതെന്നാണ്‌ ആദ്യം ഞാന്‍ വിചാരിച്ചത്‌. പക്ഷെ അവസാനിക്കുമ്പോല്‍ ചുരിദാറിനോടുള്ള അനിഷ്ടമാണ്‌ കൂടുതല്‍ നിറഞ്ഞ്‌ നില്‍ക്കുന്നത്‌. സാരിയായാലും, ചുരിദാറായാലും വള്‍ഗറായി Dress ചെയ്യണമെന്നുള്ളവര്‍ , അതെ രീതിയിലെ ധരിക്കൂ, അതിന്‌ വസ്ത്രത്തെ കുറ്റം പറയുന്നതിനോട്‌ യോജിക്കുന്നില്ല.

എസ്സ് ശിവപ്രസാദ് said...

ജുഗുംസാവഹമാണു... ഇത് തെറ്റ്..
ജുഗുപ്സാവഹം......ശരി

ആദ്യം അക്ഷരപ്പിശാചിനെ ഒഴിവാക്കിയതിനു ശേഷം വലിയ വലിയ കാര്യങ്ങള്‍ പറയൂ... എന്നിട്ട് കമന്റടിക്കാം...

ചന്ദനമരം said...

ശ്രദ്ധിക്കുമോ:-
1.ഇന്നണിയുന്ന രീതിയില്‍ ചൂരിദാര്‍ ആശാവഹമായ ഒരു ഉടല്‍ മറയ്ക്കല്‍ വേഷമണെന്ന അഭിപ്രായം എനിക്കില്ല
2.ഇരുകാലുകളും വേര്‍പെടുത്തുന്ന ഒരു വേഷമാണു ചൂരിദാര്‍...............കാല്‍ വേര്‍പെടുത്തുന്ന വേഷം ധരിക്കുമ്പോള്‍ അവര്‍ വെയ്‌സ്റ്റ്‌ ലൈനില്‍ നിന്ന് ഒരടി കൂടി താഴേക്ക്‌ മറഞ്ഞുകിടക്കുന്ന ഒരു മേലുടുപ്പുകൂടി അണിഞ്ഞിരിക്കും. (ഇപ്പോഴത്തെ ചൂരീദാറിന്റെ ഫ്ലാപ്പ് കാറ്റ് തട്ടിയാല്‍ പറന്ന് പൊറ്ന്റ്തും.അതുകൊണ്ട് വെയിസ്റ്റ് കട്ടില്‍ ഫ്ലാപ്പ് കൊണ്ട് പ്രയോജനമില്ല. കട്ടിയുള്ള തുണികൊണ്ട് ചൂരിദാര്‍ ഉണ്ടാക്കിക്കൂടെ?)
3.ചൂരിദാര്‍ ഒരു ഫാഷനായപ്പോള്‍ നഷ്ടമായത്‌ ആ സാമൂഹിക മര്യാദയാണ്‌
4.ചൂരിദാര്‍ ധാരണികള്‍ക്ക്.......
ഇതൊക്കെ ചൂരിദാറിനെതിരേയോ? അതോ അത് ധരിക്കുന്ന മനസ്സുകള്‍ക്കെതിരേയോ?

...: അപ്പുക്കിളി :... said...

പരമകാരുണികനായ ഭഗവാനെ കാണാന്‍ ചെല്ലുമ്പോള്‍ ഏത്‌ വസ്ത്രം ധരിച്ചാലും, ഇനി ഒന്നും ധരിച്ചില്ലെങ്കില്‍ തന്നെ എന്ത്‌?.Ithoke nee kelkunnille kanna....?? ulla baryamarekondu thanne angerku poruthi muttiyirikaya..athinidaku thuniyudukathe pokan chinthikunno kootukari....ayalu aarkenkilum prasadham koduthu jeevichu poykotte...ice cream case pole oru dhakshina vivadham undakano namuku...? Thuniyudukanamennullavar...nalla reethiyil udukum...athini churidhar ayalum...saree ayalum....vallathe chinthichu budhimuttanda...pinne...enne polulla prayapoorthiyakatha pillerum blog vayikunnundu...sookshikuka...kurachukoodi
nalla reethiyil ezhuthan sramikuka..nallathuvaratte...chandaname..

താരാപഥം said...
This comment has been removed by the author.
താരാപഥം said...

സുഹൃത്തെ, തുടക്കവും ഒടുക്കവും തമ്മില്‍ ഒരു ബന്ധവുമില്ലാത്തതുകൊണ്ട്‌ കണ്‍ഫ്യുഷനായി. ആദ്യം ചുരിദാറിനെ അനുകൂലിക്കുന്നതായി തോന്നി.
വസ്ത്രധാരണം, വസ്ത്രത്തിന്റെ ആകൃതി എന്നിവ (ഇപ്പോള്‍ പറഞ്ഞുവരുന്ന ഡ്രസ്സ്‌ കോഡ്‌) ഒാരോരോ സ്ഥലങ്ങളിലെയും കാലാവസ്ഥക്കനുസരിച്ച്‌ രൂപപ്പെട്ടുവന്നിട്ടുള്ളതാണ്‌. ലോകത്തിനു മുഴുവനുമായി ഒരു ഡ്രസ്സ്‌ കോഡ്‌ യോജിച്ചതല്ല. കേരളത്തിലെ മഴയ്ക്കും ഉഷ്ണകാലത്തിനും കൂടി ഒരുമിച്ച്‌ ഉപയോഗിക്കാന്‍ പറ്റുന്നതരത്തില്‍ വളര്‍ന്നുവന്നിട്ടുള്ളതാണ്‌ ആണുങ്ങള്‍ക്ക്‌ മുണ്ടും മേല്‍മുണ്ടും (ഇപ്പോള്‍ കനംകുറഞ്ഞ തുണികൊണ്ടുള്ള ഷര്‍ട്ടും) പെണ്ണുങ്ങള്‍ക്ക്‌ മുണ്ടും ജാക്കറ്റും (കാശുണ്ടെങ്കില്‍ എത്ര വിലയുള്ള സാരിയും ആകാം). പഞ്ചാബിന്റെ തണുപ്പിനും കാറ്റിനും അനുസരിച്ചാണ്‌ ചുരിദാര്‍ അവിടെ രൂപം കൊണ്ടത്‌ എന്നുവേണം കരുതാന്‍. ഫേഷന്‍ ഭ്രമത്തിന്‌ സദാചാരബോധം ഉണ്ടാവാന്‍ തരമില്ല. നമ്മള്‍ "പഞ്ചാബിയെ" കാണാന്‍ തുടങ്ങിയിട്ട്‌ 25 കൊല്ലത്തിലും കൂടുതലായിട്ടുണ്ടെന്നു തോന്നുന്നു. ആര്‍ക്കും ആരുടെ മേലും വസ്ത്രം തുന്നിപ്പിടിപ്പിക്കാന്‍ പറ്റില്ലല്ലോ. എല്ലാം ഒാരോരുത്തരുടെ ഇഷ്ടം.

Anoop Technologist (അനൂപ് തിരുവല്ല) said...

വളരെ മാന്യമായി ധരിക്കാനും സൌകര്യമായി ഉപയോഗിക്കാനും കഴിയുന്ന വേഷമാണ് ചുരിദാര്‍.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വലിയോരു വിഭാഗം സ്ത്രീകള്‍ ഇതിനെ തങ്ങളുടെ ശരീരഭംഗി പ്രദര്‍ശിപ്പിക്കാനുള്ള വേഷമായി ഉപയോഗിക്കുന്നുണ്ട്.

കൈയ്യുടെ ഇറക്കം കുറച്ചു കുറച്ചു വന്ന് ഇപ്പോള്‍ കക്ഷം വരെ കാണിക്കുന്ന സ്ഥിതിയായി.

കഴുത്തിന്റെ ചിത്രപ്പണികളും ഇറക്കവും മാറിടത്തിന്റെ നിമ്‌നോന്നതങ്ങള്‍ വ്യക്തമാക്കിത്തരുന്നു. ഷാള്‍ ചുമ്മാ തോളത്തുകൂടി ഒഴുക്കന്‍ മട്ടിലൊന്നിടും.

ചുരീദാര്‍ ഷേപ്പുചെയ്യുക എന്നാല്‍ ഉടലിന്റെയും അരക്കെട്ടിന്റെയും ഭംഗി പരമാവധി പുറത്തുകാണിക്കുന്ന വിധത്തില്‍ അതിന്റെ വലിപ്പം കുറക്കുക എന്നാണ് അര്‍ഥം.

ഇറക്കം പരമാവധി കുറച്ചാലല്ലേ കണ്ണാടി പോലെ സുതാര്യമായ തുണികൊണ്ട് പൊതിഞ്ഞിരിക്കുന്ന കാലുകള്‍ കാണിക്കാനാവൂ.

ഇനി എന്നിട്ടും കാണാത്തവര്‍ക്കായി ഇരുവശത്തും അരക്കെട്ടിനുമുകളില്‍ വരേയെത്തുന്ന കീറലും. സ്ലിറ്റ് എന്നോമറ്റോ ആണിതിന്റെ ഓമനപ്പേര്.

മാന്യമായി ധരിക്കാവുന്ന ഈ വേഷത്തെ മുകളില്‍പ്പറഞ്ഞ രീതിയില്‍ റേപ്പ് ചെയ്യുന്നവരാണിവിടെ കൂടുതല്‍.

എന്തുധരിച്ചാലും അത് മാന്യമായ രീതിയിലാകുന്നതാണ് നല്ലത്.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

krish | കൃഷ് said...

വസ്ത്രം സാരിയായാലും ചുരിദാര്‍ ആയാലും മാന്യമായ രീതിയില്‍ ധരിക്കുന്നതാണ് ഉത്തമം. പക്ഷേ ഇന്ന്, ഫാഷന്റെ അതിപ്രസരത്താലും, മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാനുമാണ് ചില വസ്ത്രധാരണം കണ്ടാല്‍ തോന്നുക. വളരെ നേര്‍ത്ത സെമി-ട്രാന്‍സ്പാരന്റ് ആയ മറക്കുന്നതിനേക്കാള്‍ പ്രദര്‍ശിപ്പിക്കുന്ന ചുരിധാറുകള്‍ അണിഞ്ഞു നടക്കുമ്പോള്‍ മിക്കവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിയുന്നത് സ്വാഭാവികം. എന്നിട്ട് കുറ്റം പുരുഷന്റെയും. കുഞ്ഞനും അനൂപും പറഞ്ഞതിനോട് യോജിക്കുന്നു.

മായാവി.. said...

....അല്ലെങ്കില്‍ പുള്ളോവര്‍. രഹസ്യങ്ങള്‍ മറയ്ക്കപ്പെടുന്നു എന്നതിന്റെ ഒരു സൂചനയാണത്‌. അതാണ്‌ സുജനമര്യാദ!
സുഹൃത്തേ വിഡ്ഡിത്തം പുലമ്പാതിരിയ്ക്കൂ.സൂചന പോലും. you said it nishkalankan.
ചുരിദാറിനോട് എന്താ ഇത്ര വിരോധം, ചുരിദാറിട്ട ആരുടെയെങ്കിലും കയ്യില്‍ നിന്ന് കണക്കിന്‍ കിട്ടിയോ?
വിവരക്കേടിന്റെ പോസ്റ്റ് എന്ന് ചുരുക്കി പറയാം.

ചന്ദനമരം said...

വേഷമല്ല, വേഷം ധരിക്കുന്ന മനോഭാവമാണു പ്രശ്നം. അത് മനസിലാക്കാതെയാണ് ചിലരെങ്കിലും കമന്റ് ചെയ്തത്. ശരീരം പ്രദര്‍ശിപ്പിക്കത്തക്ക വിധത്തില്‍ വസ്ത്രം ധരിക്കുന്നത് ശരീരം വില്പനയ്ക്ക് വച്ചിരിക്കുന്നതിനു തുല്യമാണു. അങ്ങനെയുള്ള വസ്ത്രധാരണരീതി ദൃശ്യമാദ്ധ്യമങ്ങളില്‍ നിന്നാണ് പലരും കടം കൊള്ളുന്നത്. താരങ്ങള്‍ അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രതിഫലം കിട്ടുന്നുണ്ട്. നാമത് അനുകരിച്ചാല്‍ നമ്മുടെ പണവും മാനവും പോകും. ശരീരത്തിന്റെ അളവും മുഴുപ്പും തുറന്നുകാട്ടുന്ന വേഷം ധരിക്കുന്നവരെക്കണ്ടാല്‍ പോസ്റ്റിനെ എതിര്‍ത്തെഴുതിയവര്‍ പോലും ആ വ്യക്തിയെ ഉള്ളിലെങ്കിലും മോശമായായിരിക്കാം കാണുക. പിന്നെ ന്യായീകരണങ്ങള്‍ നിരത്തുന്നത് മലയാളിയുടെ പതിവ് സ്വഭാവത്തില്‍ പെടും. എതിരഭിപ്രായം പറയുക. അല്ലാതെ പറയുന്നതിന്റെ വാസ്തവസ്ഥിതി വിശകലനം ചെയ്യാനോ ഒന്നും ശ്രമിക്കാറില്ല. പോസ്റ്റിനോട് പ്ര്തികരിച്ചതിനു എല്ലാവരോടും നന്ദിയുന്ട്.

K.P.Sukumaran said...

snpnhnഇന്ന് മിക്ക സ്ത്രീകളും വസ്ത്രം ധരിക്കുന്നത് ശരീരം മറയ്ക്കാനല്ല , മറിച്ച് ശരീരം കഴിയുന്നത്ര അനാവരണം ചെയ്ത് , ശരീരത്തിന്റെ ചുളിവും മടക്കും വിസ്തൃതിയും ഒക്കെ പുരുഷന്മാരെ കാണിച്ച് അവന്റെ കാമാതുരമാ‍യ ശ്രദ്ധ തന്നിലേക്കാകര്‍ഷിക്കാന്‍ വേണ്ടിയാണെന്നത് പരമസത്യമാണ് . അല്ലെങ്കില്‍ സാരി ധരിക്കുന്ന സ്ത്രീകള്‍ ബ്ലൌസിന്റെ പിറക് വശം ഇത്രം അനാവരണം ചെയ്യേണ്ടതുണ്ടോ ? അത്തരം ബ്ലൌസ് ധരിച്ച് ബസ്സിലിരിക്കുന്ന സ്ത്രീകളുടെ പിന്നില്‍ ഇരിക്കുന്ന പുരുഷന്‍ ആ സ്ത്രീയുടെ പുറം നോക്കി വെള്ളമിറക്കുന്നത് ഇന്ന് ബസ്സുകളില്‍ സ്ഥിരം കാഴ്ചയാണ് . ഒന്നിച്ച് പോകുന്ന ഭര്‍ത്താവ് ഇത് അനുവദിക്കുന്നതാണ് കഷ്ടം . എത്രയോ പെണ്‍കുട്ടികള്‍ തങ്ങളുടെ കൊഴുത്ത ചന്തി ഇങ്ങിനെ പ്രദര്‍ശിപ്പിച്ച് പോകുന്നതിനെന്താണ് ന്യായീകരണം . രക്ഷിതാക്കള്‍ ഇത് നിയന്ത്രിക്കണ്ടേ ? തനിക്ക് അമൂല്യമായ ഒരു ശരീരമുണ്ട് . അത് നോക്കി കൊതിയൂറുന്ന ഒരു പുരുഷസമൂഹം ചുറ്റിലുമുണ്ട് എന്ന് സദാ തന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് പല സ്ത്രീകളും പെണ്‍‌കുട്ടികളും ഇന്ന് പുറത്ത് സഞ്ചരിക്കുന്നത് . അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ . നിങ്ങളുടെ വീട്ടിലും അച്ഛനും സഹോദരന്മാരും ഇല്ലേ എന്ന് > ഈ പോസ്റ്റിന് അഭിവാദ്യങ്ങള്‍ !!

Dileep N Nair said...

Hi

Not sure whether I can agree with you or not. What I feel is that, its your personal feelings. But dont mix it with others. May be some girls comes with dresses which you mentioned in your article. But I feel that we should not blame all the girls or women because of some bad attitude girls.

Thanks,
Dileep

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...
This comment has been removed by the author.
ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

പ്രിയ ചാന്ദ്‌നീ ..
തുടക്കം കണ്ട്‌ ഇഷ്ടപ്പെട്ടു തുടങ്ങിയ വായന മൂന്നാമത്തെ പോസ്റ്റില്‍ എത്തിനില്‍ക്കുന്നു. നല്ല ഒഴുക്കുള്ള ഭാഷ. അഭിനന്ദനങ്ങള്‍. ഈ പോസ്റ്റില്‍ ഒരു കമന്റ്‌ ആവാമെന്നു തോന്നി

ഇത്രയൊക്കെ പറയാന്‍ മാത്രമുണ്ടോ ഇത്‌? ചുരിദാറിനെ മാത്രം എടുത്തു പറഞ്ഞതില്‍ ഒരു വിയോജിപ്പുണ്ട്‌. ജുഗുപ്ത്സാവഹം എന്നു പറയാവുന്ന രീതിയില്‍ മറ്റുപലവേഷങ്ങളും (സാരിയടക്കം) ധരിക്കുന്ന സ്ത്രീകള്‍ ഇല്ലേ? വേഷമേതായാലും ദരിക്കുന്ന ആളുടെ ശരീരഘടന ക്കും സന്ദര്‍ഭത്തിനും അതു യോജിച്ചതാണെങ്കില്‍ ഏതുവേഷവും നന്ന് .
പിന്നെ ഒരുകാര്യം തുറന്നുപറയുന്നതില്‍ ക്ഷമിക്കണം
"പലതവണ ഗുരുവായൂരില്‍ പോയിട്ടുണ്ടെങ്കിലും ആരെങ്കിലും സ്പര്‍ശിച്ചതായി എനിക്കോര്‍മ്മയില്ല. അഥവാ ആരെങ്കിലും എന്റെ ഉടലിന്റെ ഭൂപടം പരതിയിട്ടുണ്ടെങ്കില്‍ ഞാനതറിഞ്ഞിട്ടുമില്ല. തൊടുന്നത്‌ അറിയാതിരിക്കുമ്പോള്‍ തൊടുന്നവനെന്ത്‌ സുഖം? എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന കണ്ണന്‍ അവിടിരിക്കുമ്പോള്‍ ആ കള്ളനെക്കാണാതെ ഞാനെന്തിന്‌ എന്റെ ഉടലിനെ കാക്കണം? തൊട്ടും പിടിച്ചും വിയര്‍ത്തും ചീഞ്ഞളിഞ്ഞു പോകണ്ട ഈ ഉടല്‍ ആ ദര്‍ശ്‌നത്തിനുമുന്നില്‍ നിസ്സാരമാണ്‌ "

കണ്ണനേക്കാണ്‍മതിനായല്ലോ ചെല്ലുന്നു പുണ്യവതി.. എന്ന ഭാവമുണ്ടല്ലൊ.. അതു ശുദ്ധകാപട്യമാണെന്നേ ഞാന്‍ പറയു.താങ്കള്‍ പറഞ്ഞ ആ വിലയനം...
തീര്‍ത്തും അംഗീകരിക്കാന്‍ എന്തായാലും വയ്യ.
ആശംസകള്‍