Monday, November 5, 2007

പെണ്ണിന് ആദരം കിട്ടുമ്പോള്‍...........

അനിശ്ചിതത്ത്വമാണ്‌ ജീവിതത്തെ സമ്മോഹനമാക്കുന്നത്‌ എന്നെനിക്ക് തോന്നുന്നു. പക്ഷെ ജീവിതത്തെ സുരക്ഷിതമാക്കിവയ്ക്കണമെന്നാണു നാം പഠിക്കുന്നത്‌. അത്‌ ജീവിക്കുന്നതിന്റെ രസം കെടുത്തിക്കളയുന്നത്‌ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?

കൗമാരം കഴിയുമ്പോള്‍ തന്നെ ഒരു പെണ്‍കുട്ടിയുടെ ലക്ഷ്യം വിവാഹമാണെന്ന് നിശ്ചയിക്കപ്പെടുന്നു. പഠിത്തം കഴിഞ്ഞോട്ടെ അല്ലെങ്കില്‍ ജോലികിട്ടിയിട്ടാവാം. അതിനപ്പുറം അത്‌ മാറ്റിവയ്കാന്‍ സമൂഹത്തിനാവുന്നില്ല. ഇന്ന് വിവാഹത്തോടെ പെണ്ണിന്റെ ജീവിതത്തിന്‌ തിരശ്ശീല വീഴുന്നു.

ഭര്‍ത്താവ്‌, കുട്ടികള്‍, സ്വന്തമായി ജോലിയുണ്ടെങ്കില്‍ അത്‌. പെണ്ണിന്റെ ജീവിതം ഒരു റെയില്‍ വണ്ടി പോലെ ഓടിപ്പോകുന്നു. ഇതിനിടയില്‍ അവള്‍ക്ക്‌ പോലും അവളേപ്പറ്റി ഓര്‍ക്കാന്‍ സമയമില്ല.

ഈ ഗതികേട്‌ അവള്‍ സ്വയം വരുത്തിവച്ചതാണെന്നേ പറയാവൂ. പുരുഷമേധാവിത്വത്തിന്റേതായിരുന്നു ഗതകാലം എന്ന് ആക്ഷേപിക്കാറുണ്ട്‌. ശരിയാണോ? ഒന്നാലോചിച്ചുനോക്കിയാല്‍ അന്നുണ്ടായിരുന്നത്ര സ്വാതന്ത്ര്യവും അധികാരവും പെണ്ണിനിന്നുണ്ടോ? അന്നത്തേക്കാള്‍ ബിരുദങ്ങളും പണവും ഇന്ന് സ്ത്രീയുടെ കൈവശം കാണുമായിരിക്കും. വഴക്കുണ്ടാക്കാനും വേര്‍പിരിയാനും സ്വാതന്ത്ര്യവും സൗകര്യവും ഇന്ന് കൂടുതല്‍ ഉണ്ട്‌. പക്ഷെ പെണ്ണെന്ന അംഗീകാരം? അത്‌ നഷ്ടപ്പെട്ട വിവരം അവള്‍ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

തുല്യതയ്ക്ക്‌ വേണ്ടി വാദിച്ചപ്പോള്‍ അവള്‍ നഷ്ടപ്പെടുത്തിയത്‌ തന്റെ സ്വത്വം തന്നെയായിരുന്നു. പിന്നെ അവളില്‍ അവശേഷിച്ചത്‌ ഒരു പ്രത്യുല്‍പ്പാദന യന്ത്രവും ചില രാത്രികളിലേക്കുള്ള കമ്പിളിയുടെ ക്ഷമതയും. അതിന്റെ വാശി തീര്‍ക്കാനല്ലെ ആഭരണങ്ങളിലും സമ്പത്ത്‌ കുന്നുകൂട്ടുന്നതിലും അവള്‍ വ്യാപരിക്കുന്നത്‌.
സ്ത്രീയെന്ന നിലയില്‍ അമ്മയെന്ന നിലയില്‍ ഒരംഗീകാരം കിട്ടുന്ന ഒരുവള്‍ ഒരിക്കലും അവയ്ക്ക്‌ പിന്‍പേ പോകുകയില്ല.

അതികാലത്തെഴുന്നേറ്റ്‌ പുകമഞ്ഞ്‌ നോക്കിനില്‍ക്കാനും പുറത്ത്‌ മഴപെയ്യുമ്പോള്‍ കൈനീട്ടി ഒരു കുടന്ന വെള്ളം ഏറ്റാനും അവള്‍ക്ക്‌ കഴിവുണ്ടാക്കുന്ന ആ ആദരം പുരുഷന്‍ നല്‍കുമോ? ജീവിതത്തെ സമ്മോഹനമാക്കുന്ന അപ്രതീക്ഷിത വൈകാരികത അവളില്‍ നിന്നും ഉറവപൊട്ടി കുടുംബങ്ങള്‍ കുളിര്‍മ്മയുള്ളതാകുന്നത് കാണാം. അത് സ്വീകരിക്കാന്‍ പെണ്ണ് സ്വയം ആദരമുള്ളവള്‍ ആവുകയും വേണം.

9 comments:

ചന്ദനമരം said...

പെണ്ണ് സ്വയം ആദരമുള്ളവള്‍ ആവുകയും വേണം

Anonymous said...

thirichaivukal kollam.athokke ethra aalukal thirichariyunnu ennum aa thirichariyalukale aadarikkunnavar ethrayuntennum namukkokke nannayi ariyam.pinne ingane parnaju swayam onnu aathmaviswasam kootamennalle ullu..

Unknown said...

ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ സത്യത്തോട് വളരെ അടുത്ത് നില്‍ക്കുന്ന നിരീക്ഷണമാണിത് . ആദ്യഖണ്ഡികയില്‍ പറഞ്ഞല്ലോ , ജീവിതം സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവിതത്തിന്റെ ഒരു ആസ്വാദ്യത നഷ്ടപ്പെടുന്നു എന്ന് . അത് പുരുഷനും ബാധകമാണ് . ഇവിടെ വെവ്വേറെ തലങ്ങളില്‍ സ്ത്രീയും പുരുഷനും തുല്യദു:ഖിതരാണെന്നതാണ് യാഥാര്‍ത്ഥ്യം . ജീവിതം കേവലം യാന്ത്രികതയായി മാറി . ഇവിടെ സ്ത്രീക്കും പുരുഷനും തന്നെ മറ്റെയാള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ യാന്ത്രികതയെ മറികടക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇങ്ങിനെയൊരു ഐഡിയല്‍ കണ്ടീഷനില്‍ എത്തിപ്പെടാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുകയില്ല . നിറവേറ്റപ്പെടാനാവാത്ത അനവധി ആവശ്യങ്ങളാല്‍ വേട്ടയാടപ്പെടുകയും അതില്‍ ഒടുങ്ങുകയുമാണിന്ന് കുടുംബജീവിതം . ഇതിനപ്പുറം വേറെ എന്താണ് ജീവിതം എന്ന് സ്വയം ചോദിച്ചു കൊണ്ട് ഈ ദാര്‍ശനിക ദു:ഖത്തെ വേണമെങ്കില്‍ മറികടക്കാം ...

padmanabhan namboodiri said...

nalla bhaasha.
vyakthamaaya nilapaadu.
pinnenthaa veendathu?

ishtamaayi ii post

namath said...

തെളിമയുള്ള ഭാഷയും തനതായ വീക്ഷണവും. അഭിനന്ദനങ്ങള്‍!!

കണ്ണൂരാന്‍ - KANNURAN said...

നിരീക്ഷണം നന്നായിരിക്കുന്നു.. എഴുത്തു തുടരുക. കമന്റ് വെരിഫിക്കേഷന്‍ ആവശ്യമുണ്ടോ??

...: അപ്പുക്കിളി :... said...

ishtapettu...:)

Dileep N Nair said...

From your side OK. What I feel here, Before writing, "hire" someone's mind and think. I can see this is only your thoughts. Correct me if I am wrong.

ഡി .പ്രദീപ് കുമാർ said...

കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടേ എണ്ണം ദേശീയ ശരാശരിയെക്കാളും തഴെയാണു.ഉന്നത ബിരുദധരികളില്‍ ഭൂരിപക്ഷവും വിവാഹം കഴിച്ച് പരന്നഭോജികളായി കഴിയുന്നു.സമൂഹത്തിന്റെ താഴെതട്ടിലുള്ള സ്ത്രീകള്‍ മാത്രമാണു തൊഴിലെടുത്തു അന്തസോടെ കഴിയുന്നവരില്‍ അധികവും.എന്തുകൊണ്ടാണു ഇതു സംഭവിച്ചതു?